മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലത്തെത്തും

എറണാകുളം മലയിടംതുരുത്തിലെ തര്‍ക്ക ഭൂമിയിലുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്ന് താമസക്കാര്‍ക്ക് ഉറപ്പ് നൽകി സര്‍ക്കാര്‍.

മന്ത്രി റോജി എം. ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് കുടിയിറക്കൽ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുൻസിഫ് കോടതിയുടെ നിര്‍ദേശം.

അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്ത് എത്തും. പൊലീസിൻ്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നായിരുന്നു മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി. ശ്രീനിജിന്‍റെ പ്രതികരണം. അഭിഭാഷക കമ്മീഷൻ വന്നാൽ, പ്രതിരോധിക്കുമെന്ന് സമരസതി അറിയിച്ചു. സ്ഥലത്ത് ഡിവൈഎഫ്ഐയുടേയും സിപിഎമ്മിൻ്റേയും പ്രതിഷേധം ഇന്നുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!