വർക്കല ശിവഗിരി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ മീറ്റിംഗ് നടന്നു.

വർക്കല ശിവഗിരി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ മീറ്റിംഗ് നടക്കുകയുണ്ടായി. യാത്രക്കാരുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരവും സമഗ്രമായി ചർച്ച ചെയ്യുകയുണ്ടായി. സ്റ്റേഷൻ മാനേജർ എൻ ജയകൃഷ്ണന്റെ അധ്യക്ഷതയിൽ മീറ്റിംഗ് നടന്നു.

കൺസൾട്രേറ്റീവ് കമ്മിറ്റി മെമ്പർമാരായ അഡ്വ ആർ അനിൽ, യു കെ എഫ് കോളേജ് പ്രിൻസിപ്പൽ ഡോ ജയ്രാജു, സുഭാഷ്, ബ്രഹ്മാസ് മോഹനൻ, സ്റ്റേഷൻ മാനേജർ സി. പ്രസന്നകുമാർ, കമർഷ്യൽ സൂപ്പർവൈസർ രാജീവ് തുടങ്ങിയവർ മീറ്റിങ്ങിൽ പങ്കെടുത്തു.

പ്ലാറ്റ്ഫോം ഒന്നിലെ ട്രാക്കിന്റെ സ്പീഡ് വർദ്ധിപ്പിച്ച് പ്രധാനപ്പെട്ട വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനും, ഗുഡ് ഷെഡ് റോഡ് ടാർ ചെയ്ത് നൽകാനും, വിശാലമായ പാർക്കിംഗ് ഏരിയ ടൈൽസ് പാകി മേൽക്കൂര നിർമ്മിച്ച് നൽകാനും, കിഴക്കുവശത്ത് രണ്ടാം കവാടത്തിൽ ബുക്കിംഗ് ഓഫീസും, ശിവഗിരി യിലേക്കുള്ള അടഞ്ഞ ഗേറ്റിന് സമീപം സബ്‌വേ നിർമ്മിച്ചു നൽകാനും തുടങ്ങിയ അനേകം യാത്രക്കാരുടെ വിഷയങ്ങൾ ചർച്ചയ്ക്ക് വന്നതായി സ്റ്റേഷൻ മാനേജർ സി പ്രസന്നകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!