
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന് തൽസ്ഥാനത്ത് തുടരാനുള്ള യാതൊരു ധാർമികതയുമില്ല എന്നും വാഴോട്ടുകോണം വാർഡിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരണമെങ്കിൽ അദ്ദേഹം എത്രയും വേഗം രാജിവെക്കണമെന്നും കെ എസ് ശബരീനാഥൻ.

കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷന്‍ ബിജെപി കൗൺസിലർ സുഗതനെ കേരള പൊലീസ് ഇന്നലെ പിടികൂടിയത് യുഡിഎഫ് സർക്കാരിന്റെ ശക്തമായ നിലപാട് കൊണ്ടാണ്, LDF സർക്കാരിന്റെ സമയത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ ഇച്ഛാശക്തിയായാണെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.

