ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; മൂന്നു മരണം

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്നു മരണം. ചെന്നൈ ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഒരു തമിഴ്‌നാട്ടുകാരനും രണ്ട് മണിപ്പൂര്‍ സ്വദേശികളുമാണ് മരിച്ചത്. മെട്രോ ഭൂഗര്‍ഭ തുരങ്കപാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടമുണ്ടായത്.
ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.

ഡിണ്ടിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), രണ്ട് അതിഥി തൊഴിലാളികളായ മാക്‌സ്, ലോലി എന്നിവരാണ് മരിച്ചത്. ബാറിന്റെ ആദ്യത്തെ നില തകര്‍ന്നു വീഴുകയായിരുന്നു എന്ന്് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മെട്രോ വര്‍ക്കാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. അതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ചെന്നൈ കമ്മീഷണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!