ശിവഗിരി : മഹാസമാധി പരിസരത്തു ഉദ്യാനം സജ്ജമാക്കുന്നതിനു തുടക്കം കുറിച്ചു. ശിവഗിരി മഠവും സ്മൈല്‍ കോട്ടയവും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുക. ഒന്നാംഘട്ടമായി ശിവഗിരിയിലെത്തിച്ച പൂച്ചെടികള്‍ സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ, പ്രദീപ് ലാല്‍, മായ പ്രദീപ്, ബെന്‍സിലാല്‍ എന്നിവര്‍ ചേര്‍ന്ന് ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദക്കു കൈമാറി.

ചിത്രം :- ശിവഗിരി സമാധി പരിസരത്തു ഉദ്യാനം സജ്ജമാക്കുന്നതിന്‍റെ ഭാഗമായി സ്മൈല്‍ കോട്ടയം എത്തിച്ച പൂച്ചെടികള്‍ സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ, പ്രദീപ് ലാല്‍, മായാ പ്രദീപ്, ബെന്‍സിലാല്‍ എന്നിവര്‍ ചേര്‍ന്ന് ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദക്കു കൈമാറിയപ്പോള്‍.
