കുവൈത്ത്: വർക്കല കുരയ്ക്കണ്ണി വാലത്തിൽ വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ, ഇടവ പാറയിൽ കാട്ടുവിളയിൽ ശ്രീജേഷ്( 34) കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടു.


കുവൈത്ത്: വർക്കല കുരയ്ക്കണ്ണി വാലത്തിൽ വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ, ഇടവ പാറയിൽ കാട്ടുവിളയിൽ ശ്രീജേഷ്( 34) കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടു.
മൃതദേഹം നാളെ ( 14 .6. 2024 )നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും രാവിലെ 8:30ന് സഹോദരി ആരതി ഏറ്റുവാങ്ങുകയും സഹോദരി ഭർത്താവിന്റെ കെടാകുളത്ത് ഉള്ള (ചെമ്പകശ്ശേരി സ്കൂളിന് സമീപം) വസന്തം വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം ഇടവ പഞ്ചായത്തിലെ പാറയിൽ, മൂടില്ലാവിളയിൽ (P.H.C ക്ക് സമീപം )കുടുംബവീട്ടിൽ ശവസംസ്കാരം നടക്കുന്നതാണ് എന്ന് ബന്ധുക്കൾ അറിയിച്ചു..

കുവൈറ്റ് തീപിടിത്തം മരിച്ചവരിൽ വർക്കല സ്വദേശിയും


ഏഴ് വർഷം മുൻപാണ് ശ്രീജേഷ് ദുബായിലെ ക്യാരിഫോർ കമ്പനിയിൽ ജോലിക്ക് എത്തുന്നത്.
ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. തുടർന്ന് സൗദിയിൽ എത്തി ഒരു വർഷം ജോലി ചെയ്തു. ആറു മാസം മുൻപ് ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയും ജോബ് വിസയിൽ ഇക്കഴിഞ്ഞ ജൂൺ 6 ന് കുവൈറ്റിലേക്ക് പോവുകയുമായിരുന്നു.

പിതാവ് തങ്കപ്പൻ നായർ . മാതാവ്
പരേതയായ ശ്രീദേവി (സീത ). സഹോദരി ആരതി. ഭർത്താവ്. രാജേഷ്. ഇരുവരും അബുദാബിയിലായിരുന്നു .യാത്രക്ക് മുൻപ്
കുരയ്ക്കണ്ണി അത്തിവിളയിൽ ആയിരുന്നു ശ്രീജേഷ് താമസിച്ചിരുന്നത്.


