ക്രിയേറ്റീവ് ക്രിട്ടിക്സ് ഫിലിം അവാർഡ് പ്രഖ്യാപിച്ചു; മികച്ച ചിത്രം ആടുജീവിതം, പൃഥിരാജ് മികച്ച നടൻ

മികച്ച ചിത്രം ആടുജീവിതം, പൃഥിരാജ് മികച്ച നടൻ, ഉർവശി, പാർവതി മികച്ച നടിമാർ, സംവിധായകൻ ബസി, സംഗീത സംവിധാനം എ.ആർ റഹ്മാൻ, സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി .തിരുവനന്തപുരം ക്രിയേറ്റീവ് ആർട്ട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ 2024 ക്രിയേറ്റീവ് (ക്രിട്ടിക്സ‌് ഫിലിം അവാർഡ് പ്രഖ്യാപിക്കുന്നു. പ്രവാസ ജീവിതത്തിൻ്റെ ചതിക്കുഴികളും അതിജീവനവും പറഞ്ഞ ആടുജീവിതമാണ് മികച്ച ചലച്ചിത്രം. സിനിമ സംവിധാനം ചെയ്‌ത ബ്ലസിയെ മികച്ച സംവിധായകനായി ജൂറി തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ നജീബിനെ അനശ്വരമാക്കിയ പൃഥിരാജ് മികച്ച നടനായി. ഉള്ളാഴുക്കിൽ മത്സരിച്ച് അഭിനയിച്ച ഉർവശിയും പാർവതിയും മികച്ച നടിക്കുള്ള പുരസ്ക്കാരം പങ്കിട്ടു. ആടുജീവിതത്തിലെ പെരിയോനേ… റഹ്മാനേ…, അടക്കമുള്ള പാട്ടുകളൊരുക്കിയ എ.ആർ റഹ്മാൻ സംഗീത സംവിധായകനും ഗാനങ്ങളെഴുതിയ റഫീഖ് അഹമ്മദ് ഗാനരചനയ്ക്കും ക്യാമറാമാൻ സുനിൽ കെ.എസ് ഛായാഗ്രാഹകനും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനർക്കും ഉള്ള അവാർഡുകൾ കരസ്‌ഥമാക്കി. മഞ്ഞുമ്മൽ ബോയ്‌സ് മികച്ച ജനപ്രീയ ചിത്രവും ദ സ്പോയിൽസ്മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി തെരഞ്ഞെടുത്തു.

ജമാലിന്റെ പുഞ്ചിരിയിലെ അഭിനയമികവിന് ഇന്ദ്രൻസിന് ഔട്ട്സ്‌റ്റാൻഡിംഗ് പെർഫോമർ ഓഫ് ദ ഇയർ പുരസ്കാരം കിട്ടി. യൂത്ത് ഐക്കണായി നസ്‌ലിനെ (പ്രേമലു) തെരഞ്ഞെടുത്തു. സ്‌റ്റാർ ഓഫ് ദ ഇയറായി നടനും സംവിധായകനുമായ ബേസിൽ ജോസഫ് അർഹനായി. മഞ്ഞുമ്മൽ ബോയിസിലെ അഭിനയത്തിന് സൗബിൻ ഷാഹിറിന് ജനപ്രിയ നടനും പ്രേമവിലൂടെ പ്രേക്ഷകരുടെ മനംകവർന്ന മിയ ബൈജുവിന് ജനപ്രിയനടിക്കും ഉള്ള പുരസ്ക്കാരം ലഭിച്ചു. നവാഗത സംവിധായകൻ (ക്രിസ്‌റ്റോ ടോമി (ഉള്ളൊഴുക്ക്), ജനപ്രിയ സംവിധായകൻ ജിത്തു മാധവൻ (ആവേശം), മികച്ച സ്വഭാവ നടൻ സിദ്ധാർത്ഥ് ഭരതൻ ((ഭ്രമയുഗം), സഭാവ നടി മഞ്ചമുപിള്ള (ഫാലീമി, മലയാളി ഫ്രം ഇന്ത്യ), മികച്ച തിരക്കഥാകൃത്ത് രാഹുൽ സദാശിവം (ശ്രമയുഗം), മികച്ച പശ്ചാത്തല സംഗീതം (ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം), ജനപ്രിയ സംഗീത സംവിധായകൻ സുഷിൻ ശ്യാം (ആവേശം), മികച്ച ഗായകൻ ജിതിൻ രാജ് (ആടുജീവിതം), മികച്ച ഗായിക നിത്യാ മാൻ (പ്രിൻസസ് സ്ട്രീറ്റ), പ്രത്യേക ജൂറി പുരസ്ക്‌കാരം അനാർക്കലി മരയ്ക്കാർ (ഗഗനചാരി), എഡിറ്റർ ഷമീർ മുഹമ്മദ് (എബ്രഹാം ഓസ് ലർ), നവാഗത ഗായകൻ എസ്. ശ്രീജിത് ഐ.പിഎസ് (ദ സ് പോയിൽസ്), ജനപ്രിയ ഗാനരചയിതാവ് വിനായക് ശശികുമാർ (ആവേശം), ജനപ്രിയ ഗായകൻ വിജയ് യേശുദാസ് (ആടുജീവിതം), ജനപ്രിയ ഗായിക ചിന്തയി (ആടുജീവിതം).

ആഗസ്‌റ്റ് അവസാന വാരം കലൂർ ഗോകുലം കൺവെൻഷൻ സെൻ്ററിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ജൂറി ചെയർമാൻ കെ. ജയകുമാർ ഐ.എ.എസ് അറിയിച്ചു. ജൂറി അംഗം ഗവി മേനോൻ, (ക്രിയേറ്റീവ് ആർട്ട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റി സി.ഇ.ഒ ലയാകുമാരി, പ്രസിഡൻ്റ് മാധവ് ദാസ് എന്നിവർ വാർത്താസമ്മേളഠാനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!