എൻഐഎ സബ് ഇൻപെക്ടർ ജി വിജയകുമാറിനും എഎസ്ഐ സന്തോഷ് പി ആറിനുമാണ് അംഗീകാരം. കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിലെ പ്രധാന അംഗമായ വിജയകുമാർ ഒട്ടേറെ തീവ്രവാദക്കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എൻഐഎ ബെംഗളൂരു യൂണിറ്റിൽ 15 വർഷമായി പ്രവർത്തിച്ചുവരുന്ന സന്തോഷ് പി ആർ വിവിധ ഗുഡ് സർവീസ് എൻട്രികൾക്ക് അർഹനായിട്ടുണ്ട്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ മലയാളികളായ രണ്ട് എൻഐഎ ഉദ്യോഗസ്ഥർക്ക്. എൻഐഎ സബ് ഇൻപെക്ടർ ജി വിജയകുമാറിനും എഎസ്ഐ സന്തോഷ് പി ആറിനുമാണ് അംഗീകാരം. തിരുവനന്തപുരം സ്വദേശിയായ വിജയകുമാർ ഡൽഹി എൻ ഐ എ ആസ്ഥാനത്ത് പ്രവർത്തിച്ചുവരികയാണ്.

കേരള പൊലീസിൽ സർവീസിലിരിക്കെ കഴിഞ്ഞ 15 വർഷം മുമ്പാണ് വിജയകുമാർ ദേശീയ അന്വേഷണ ഏജൻസിയിൽ ചേർന്നത്.കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിലെ പ്രധാന അംഗമായ വിജയകുമാർ ഒട്ടേറെ തീവ്രവാദക്കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലുള്ള പാടവമാണ് വിജയകുമാറിനെ ശ്രദ്ധേയനാക്കിയത്. കേരള പൊലീസ് സേനയിൽ നിന്ന് വിരമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി ആർ ഗംഗാധരൻ നായരുടെയും എം ജെ രാധമ്മയുടെയും മകനാണ്. സന്ധ്യയാണ് ഭാര്യ. മകൾ ഗൗരി.

