16കാരിയെ പീഡിപ്പിച്ചു; യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

വി ജെ മച്ചാൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ​ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. എറണാകുളം കളമശ്ശേരി പൊലീസാണ് യൂട്യൂബറെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സംഭവം തന്റെ കൂട്ടുകാരിയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആ കൂട്ടുകാരി സംഭവം തന്റെ അമ്മയോട് പറയുകയായിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി കളമശേരി സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതി പറയുകയായിരുന്നു.

ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് ഗോവിന്ദ് വിജയ്. നിലവില്‍ എറണാകുളത്താണ് താമസം. ഇയാൾ താമസിക്കുന്ന ഫ്ളാറ്റിൽ എത്തി ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടര ലക്ഷത്തോളം ഫോളോവേഴ്‍സുള്ള ഒരു യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പരാതിക്കാരിയെ പരിചയപ്പെടുന്നതും സോഷ്യല്‍ മീഡിയ വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ മൊബൈല്‍ ഫോണുകള്‍ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!