സ്വര്‍ണവില 3 മാസത്തെ ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില 3 മാസത്തെ ഉയര്‍ന്ന നിരക്കില്‍

തിരുവനന്തപുരം: സ്വര്‍ണവില 3 മാസത്തെ ഉയര്‍ന്ന നിരക്കില്‍. 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിനു വർധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയാണ്. അതെ സമയം ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.

ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സ്വർണ്ണ വില 960 രൂപ വർധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ചത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുറയാന്‍ തുടങ്ങിയിരുന്നു. എന്നാൽ വീണ്ടും ഇപ്പോൾ വില വർധിക്കുന്ന സാഹചര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!