നടി പാര്‍വതി നായര്‍ക്കെതിരെ കേസ്

ചെന്നൈ: നടി പാർവതി നായര്‍ക്കെതിരെ കേസെടുത്തു. വീട്ടുജോലിക്കാരന്റെ പരാതിയിൽ തമിഴ്നാട് പൊലീസാണ് കേസെടുത്തത്. വീട്ടുജോലിക്കാരനായ സുഭാഷ് ചന്ദ്രബോസാണ് തന്നെ മർദിച്ചുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയത്.

നടിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നും നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെയായിരുന്നു ഇതെന്നും സുഭാഷ് പറഞ്ഞു.

2022 ലാണ് പരാതി നൽകിയത്.തുടർന്ന് പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം ഇയാൾ കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതെ സമയം 2022ൽ പാർവതി നായർ ഇയാൾക്കെതിരെ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു.

വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടിയായിരുന്നു പരാതി. പരാതിയിൽ ജോലിക്കാരനായ സുഭാഷിനെ സംശയം ഉണ്ടെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ നടിയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!