തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടിലെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടിലെത്തി. മൂന്ന് കുരങ്ങുകളാണ് കഴിഞ്ഞ ദിവസം കൂട്ടിൽ നിന്ന് ചാടിപ്പോയത്. ഇതിൽ രണ്ടെണ്ണം തിരികെ കൂട്ടിലെത്തി. ഒരെണ്ണം ഇപ്പോഴും മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ തുടരുകയാണ്.

ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് കുരങ്ങുകളെ കൂട്ടിലാക്കിയത്. ഇന്നലെ സന്ധ്യയോടെയാണ് രണ്ടെണ്ണത്തെ പിടികൂടിയത്.

മറ്റേ കുരങ്ങിനെ ഇന്ന് മരത്തിൽ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം. കുരങ്ങുകൾ കൂട്ടിൽ കയറുന്നതുവരെ മൃഗശാലയിൽ സന്ദർശകരെ കയറ്റില്ലെന്ന് അധികൃതർ അറിയിച്ചു. ആളുകളെ കണ്ടാൽ കുരുങ്ങുകൾ താഴെ വരില്ല. അതിനാലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!