ഒറ്റശേഖരമംഗലം വില്ലേജ് ഓഫീസ് സ്മാർട്ടായി

അതിവേഗത്തിലും സുതാര്യവുമായ സേവനങ്ങളാണ് ആധുനികവത് കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജൻ

സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

റവന്യൂ വകുപ്പിന്റെ സേവനങ്ങൾ അതിവേഗം ജനങ്ങളിലേക്കു എത്തിക്കുകയാണ്, ആധുനികവത്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ ഒറ്റശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

എ.ടി.എം മാതൃകയിൽ റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ചിപ്പ് ഘടിപ്പിച്ച കാർഡിലൂടെ ലഭ്യമാക്കുന്ന ‘റവന്യൂ കാർഡ്’ എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വകുപ്പെന്നു മന്ത്രി അറിയിച്ചു. അതിവേഗതയിലും സുതാര്യമായും സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുമ്പോഴാണ് വകുപ്പിന്റെ ആധുനികവൽക്കരണം പൂർത്തിയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരന്റെ പക്ഷത്തുനിന്ന് നിയമങ്ങൾ വായിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാറശാല നിയോജക മണ്ഡലത്തിലെ 12 വില്ലേജ് ഓഫീസുകളിൽ, സ്മാർട്ട് വില്ലേജ് ഓഫീസിനായി ഭരണാനുമതി ലഭിച്ച ഏഴ് വില്ലേജ് ഓഫീസുകളും നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ ചെലവഴിച്ചാണ് ഒറ്റശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് പൂർത്തിയാക്കിയത്.

കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. ജില്ലയിൽ ആകെ ഭരണാനുമതി ലഭിച്ച 76 സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ 59 വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു. 12 വില്ലേജ് ഓഫീസുകളുടെ നിർമാണം നടന്നു വരികയാണ്.

ഒറ്റശേഖരമംഗലം വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ചെറുപുഷ്പം, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മറ്റ് അംഗങ്ങൾ, ജില്ലാ കളക്ടർ അനുകുമാരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി കെ വിനീത്, കാട്ടാക്കട തഹസിൽദാർ അനിൽകുമാർ.ജെ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!