കൊല്ലം: കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം.

പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ബസിലാണ് തീപിടിത്തമുണ്ടായത്.

പുനലൂർ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്.

നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബസിന്റെ എഞ്ചിൻ ഭാഗം ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതൽ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. ബസിൽ നിന്ന് ഡീസൽ ചോരുന്നത് കണ്ടിരുന്നുവെന്നും തുടർന്ന് പിന്തുടർന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

