അപമര്യാദയായി പെരുമാറി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്

കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. വനിതാ നിര്‍മ്മാതാവിനെതിരെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് കേസ്. ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, അനില്‍ തോമസ്, ബി രാഗേഷ് എന്നിവരുള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെയാണ് ലൈംഗികാതിക്രമ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വനിതാ സംവിധായിക പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് പരാതി നല്‍കിയത്.

അസോസിയേഷൻ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുമെന്നുമാണ് പരാതിയിൽ പറയുന്നത്.

മാത്രമല്ല സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!