സിനിമ താരങ്ങളായ സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി: സിനിമ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ കേസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയാണ് പരാതി നൽകിയത്.

നെടുമ്പാശ്ശേരി പൊലീസ് ആണ് കേസ് എടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയും ആണ്. കഴിഞ്ഞ ആഴ്ചയാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!