Advertisement

മാർക്കോയുടെ മുന്നിലെത്തുന്ന ഓരോ വാക്കിനും എണ്ണം വേണം.പ്രതികാരത്തിൻ്റെ തീക്കനലുമായി മാർക്കോ ടീസർ പുറത്ത് .

മാർക്കോയുടെ മുന്നിലെത്തുന്ന ഓരോ വാക്കിനും എണ്ണം വേണം.
പ്രതികാരത്തിൻ്റെ തീക്കനലുമായി മാർക്കോ ടീസർ. പുറത്ത് .

നമ്മുടെ ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഹോണ്ട് ചെയ്യുന്നതെന്താണന്നറിയാമോ?
നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവർ വേദനിച്ച് ഇല്ലാതെ ആകുന്നതാണ്.
മാർക്കോയുടെ മുന്നിലെത്തുന്ന ഓരോ വാക്കിനും എണ്ണം വേണം…
നിങ്ങൾക്കറിയാമോ മാർക്കോ ആരാണെന്ന് ….
അവൻ യുദ്ധം പ്രഖ്യാപിക്കുകയാണ്.
ഹനീഫ് അദ്ദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിലെ ചില സംഭാഷണങ്ങളാണ്.
ഒക്ടോബർ പതിമൂന്നിനാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലുടനീളം പ്രതികാരത്തിൻ്റെയും, സംഘട്ടനത്തിൻ്റെയും ഒക്കെ അന്തരീഷമാണ് നിലനിൽക്കുന്നത്.
അങ്കക്കളരിയിൽ അങ്കം കുറിച്ചിരിക്കുന്ന ഭടന്മാരേപ്പോലെയാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നത്.
മാർക്കോയുടെ അങ്കത്തട്ടിൽ നടക്കുന്നതും യുദ്ധം തന്നെയാണ്. ഇവിടുത്തെ യുദ്ധം ആരൊക്കെത്തമ്മി
ലാണ്?
ചോരയുടെ മണം എങ്ങും നിറഞ്ഞുനിൽക്കുന്ന ഉഗ്രൻ യുദ്ധം തന്നെ ഈ അങ്കത്തട്ടിൽ അരങ്ങുന്നു എന്നു തന്നെ ടീസറിലൂടെ വ്യക്തമാക്കുന്നു.
ഉണ്ണി മുകുന്ദൻ നായകനായ ഈ ചിത്രത്തിൽ ജഗദീഷ് പുതിയ ഗറ്റപ്പിൽ പുതിയ ഭാവത്തിലും ഈ ചിത്രത്തിൽ കാണുന്നു.
ഈ ചിത്രം ജഗദീഷിൻ്റെ കരിയറിലെ തന്നെ പുതിയൊരു വഴിത്തിരിവിനു കാരണമാകുന്നതായി
രിക്കും.


സമീപകാല മലയാള സിനിമയില ഏറ്റം മികച്ച സ്റ്റൈലൈസ്ഡ്, ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും
വൻ മുതൽമുടക്കിൽ വൻ താരനിരയുടെയും ഒപ്പം ഇൻഡ്യ നുസ്ക്രീനിലെ മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കുമിത്.


രവി ബ്രസൂറിൻ്റെ സംഗീതവും, കലൈകിംഗ്സ്റ്റൻ്റെ ആക് ഷനും ഈ ചിത്രത്തിൻ്റെ ഏറ്റം മികച്ച ആകർഷകഘടകങ്ങളാണ്.
കേരളത്തിലെ വിവിധ ലൊക്കേഷനുകളിലും യു.എ. ഈയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.
: ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സിദ്ദിഖ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
യുക്തി തരേജ, ആൻസൻ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യുതിലകൻ,
ശ്രീജിത്ത് രവി,ദിനേശ് പ്രഭാകർ, മാത്യുവർഗീസ്, അജിത് കോശി, ഇഷാൻ ഷൗക്കത്ത്, rഷാജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.


ഛായാഗ്രഹണം – ചന്ദ്രുനെൽവരാജ്.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്
കലാസംവിധാനം – സുനിൽ ദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്.
കോ – പ്രൊഡ്യൂസർ – അബ്ദുൾ ഗദ്ദാഫ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

ഇടുക്കിയിൽ കൂട്ടബലാത്സംഗം, വീഡിയോ എടുത്ത് സുഹൃത്തിനയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ

കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിയെ രണ്ടുപേർ ബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പോലീസ് പിടിയിൽ. ബലാത്സംഗ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് മറ്റൊരു സുഹൃത്തിന് ഇവർ അയച്ചിരുന്നു.

ജിയോ സെബാസ്റ്റ്യൻ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു.

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് സിപിഎം നേതാവ് കെഎസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്.സുബിജ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന്റെ നടപടി.അരുണ്‍ കുമാര്‍, സിപിഎം അനുകൂല ഫെയ്സ്ബുക്ക് പേജായ പോരാളി ഷാജി, കുഞ്ഞലന്‍കുട്ടി, ഷാജി ചാള്‍സ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തി.

ആഭ്യന്തരമന്ത്രി യുഎസ് സന്ദര്‍ശനത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും കന്റോണ്‍മെന്റ് എസിപിക്കും സുബിജ പരാതി നല്‍കിയത്. വിമാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ടിക്കറ്റിലാണു മന്ത്രി യാത്ര ചെയ്തത്, സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം ചെലവിട്ടു തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും സമൂഹമാധ്യമ പോസ്റ്റിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ പണം ഉപയോഗിച്ചല്ല തന്റെ തന്റെ വിദേശയാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് യുഎസില്‍ എത്തിയതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു,​ രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. കെ.പി.സി.സി വക്താവ് രാജു പി.നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി നേരത്തെ നിർദ്ദേശിച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ഒരു ചടങ്ങിൽ വച്ചാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ രണ്ട് യുവാക്കൾ കൊണ്ടുവന്നുവെന്നും കോടികൾ വിലമതിക്കുന്ന വാർത്തയായിരുന്നു അതെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ പരാമർശം. മുഖ്യമന്ത്രിക്കെതിരെ വ്യാജ രേഖകൾ ചമച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും യുവാക്കളെ കണ്ടെത്തണമെന്നും അഗസ്റ്റിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖകൾ കണ്ടെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

വി ഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും തന്റെ കൈയിൽ മറുപടിയില്ലെന്ന് ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നു. ‘മെസി വിവാദത്തിലെ എല്ലാ അന്വേഷണത്തിലും സഹകരിക്കും. അല്ലാതെ ഞങ്ങൾക്ക് ആരാണ് വാർത്ത ചോർത്തി തരുന്നത്? എങ്ങനെയാണ് വാർത്ത ചെയ്യുന്നത്? കോൺഗ്രസിൽ നിങ്ങളെ ആരെല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്? എന്ന ചോദ്യങ്ങൾക്ക് ഞങ്ങളുടെ കൈയിൽ മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കിൽ ഈ നാടകത്തിന്റെ ആവശ്യമില്ല’- എന്നായിരുന്നു ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം തുടരും, 900 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി

രാജ്യത്താകെ വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്.

സംസ്ഥാനത്തിന്‍റെ ആവശ്യകതയിൽ 900 മെഗാവാട്ടിന്റെ വരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിൽ നിന്ന് ഇന്നും കടമായി വൈദ്യുതി ലഭ്യമായിട്ടുമില്ല. ഗ്രിഡ് ഫ്രീക്വൻസിയിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ എസ് ഇ ബി അറിയിപ്പ്. നേരത്തെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു. ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്ന് പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണെന്നും അതുകൊണ്ട് കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

പകൽ സമയം വൈദ്യുതി ലഭിക്കുന്നത് പരിഹാരം ആവില്ലെന്നും രാത്രിയിലെ ഉയർന്ന ഉപഭോഗത്തിനുള്ള പരിഹാരമാണ് വേണ്ടതെന്നും സണ്ണി ജോസഫ് വിവരിച്ചു. ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണമടക്കം തുടരും. ഇക്കാര്യത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം റിപ്പോട്ടർ ടി വിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പറയാൻ ഉള്ളത്. അത് നിങ്ങൾ എല്ലാരും കേട്ടതാണെന്നും മന്ത്രി വിവരിച്ചു.

മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ: ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ നിർണ്ണായക വഴിതിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) സുരേഷ്‌കുമാർ സത്യവാങ്മൂലം നൽകി. ഇത് സംബന്ധിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്ത്. ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്. ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് സുരേഷ്‌കുമാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്ന് സത്യവാങ്മൂലത്തിൽ സുരേഷ്‌കുമാർ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മുൻ മൊഴി. ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇഡി തങ്ങളുടെ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ്‌കുമാർ ഇപ്പോൾ തിരുത്തുന്നത്.

മെസ്സിയുടെ പേരിലെ തട്ടിപ്പ്: കൊച്ചിയിലും വയനാട്ടിലും എസ്ഐടി റെയ്ഡ്

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്‍റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.

5 വാഹനങ്ങളിലായിട്ടാണ് പൊലീസ് സംഘം എത്തിയത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടി കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്‍റോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേര്‍ത്തു.

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കും; നാലംഗ ഉപസമിതിയെ നിയോഗിച്ച് കേരള സര്‍വകലാശാല

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതി. പ്രബന്ധത്തിലെ ക്രമക്കേടുകൾ പ്രാഥമികമായി പരിശോധിക്കാനാണ് നാലംഗ ഉപസമിതിയെ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. അതിന് ശേഷമാകും തുടര്‍നടപടികള്‍. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ എൽഡിഎഫ് അംഗങ്ങൾ വിയോജിച്ചു.

പ്രബന്ധത്തിൽ വ്യാപക തെറ്റുകളുണ്ടെന്ന് കാണിച്ച് ലഭിച്ച പരാതി, ഗവർണർ സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. എന്നിട്ടും തുടർനടപടികൾ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗമായ ആർ.എസ്. ശശികുമാർ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രബന്ധത്തിലെ ആശയങ്ങളും രചനയും മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് 2021ലാണ് പിഎച്ച്ഡി നല്‍കിയിരുന്നത്. കേരള സര്‍വകലാശാല മുന്‍ പി.വി.സി. ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്തയുടെ ഗവേഷണം.

വൈദ്യുതി പ്രതിസന്ധി: അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും, 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വന്നതായും കേരളം വ്യക്തമാക്കി.

2014-ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാറുണ്ടാക്കിയിരുന്നത്. 2016 മുതൽ വൈദ്യുതി വാങ്ങിത്തുടങ്ങിയിരുന്നെങ്കിലും, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വൈദ്യുതി വാങ്ങുന്നത് തടയുകയായിരുന്നു. പിന്നീട് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മിഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും, ഇതിനെതിരെ സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് പ്രതികൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.

ഈ വിധിക്ക് എതിരെ നൽകിയ ഹർജിയാണ് ഇപ്പോൾ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.

ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ

ആലുവയിൽ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സജാദ്, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. മഞ്ഞപ്പെട്ടി സ്വദേശി സനൽ ചന്ദ്രൻ ഇന്ന് ഉച്ചയ്ക്ക് അറസ്റ്റിലായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജംബുലിംഗം എന്നറിയപ്പെടുന്ന സുരേഷ് തിരുവനന്തപുരത്ത് പിടിയിലായിരുന്നു. പ്രതിക്കെതിരെ മുപ്പതോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് പ്രധാന പ്രതിയെന്ന സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശിയായ പ്രതികളെക്കുറിച്ച് ഇന്നലെത്തന്നെ വ്യക്തമായ സൂചന ലഭിച്ചിരുന്നുവെങ്കിലും അവരിലേയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.

ആക്രമിക്കപ്പെട്ട കോടനാട് സ്വദേശി ജോഫിൻ ജിജു ഇപ്പോഴും ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയലുകൾ പൊട്ടി ശ്വാസകോശത്തിൽ കയറിയിരുന്നു. കഴിക്കും മുഖത്തിനും പരുക്കുണ്ട്. റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള, ജോഫിനെ പ്രതികൾ ആക്രമിച്ച പ്രദേശം ഇപ്പോഴും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.

‘പവർകട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി

നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് എല്ലാവർക്കുമറിയാം. ഇതിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മന്ത്രി അറിയിച്ചു.

എല്ലാ വഴികളിലൂടെയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവർകട്ട് എന്നുവരെ തുടരുമെന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.30 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് കഴിഞ്ഞദിവസം സണ്ണി ജോസഫ് പറഞ്ഞിരുന്നു. ‘പണത്തെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല, പവറാണ് വേണ്ടത്.

25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കിട്ടുമായിരുന്ന കരാറാണ് റദ്ദാക്കിയത്. ഇപ്പോൾ 30 രൂപയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. കെഎസ്ഇബി ചെയ‌ർമാനെ ഇതുസംബന്ധിച്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ ചൂട് കൂടിയപ്പോൾ വൈദ്യുതി കടമായിട്ടായിരുന്നു വാങ്ങിയത്. അതിപ്പോൾ തിരിച്ചുകൊടുക്കണം.

കരാർ റദ്ദാക്കിയത് തെറ്റായ തീരുമാനമാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞില്ലേ? കരാർ റദ്ദാക്കിയതിനെ തുടർന്നാണ് വൈദ്യുതി കടമായി വാങ്ങിയത്. അങ്ങനെ അല്ലായിരുന്നെങ്കിലിപ്പോൾ വൈദ്യുതി കടം വാങ്ങേണ്ട സാഹചര്യമില്ലായിരുന്നു. വൈദ്യുതി വാങ്ങാൻ മനുഷ്യസാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കും’- മന്ത്രി വ്യക്തമാക്കി.ഇതിനിടെ വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് കെഎസ്‌ഇബി. ഒക്‌ടോബർ – ‌ഡിസംബർ കാലയളവിലേക്കാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. പീക്ക് സമയത്ത് 600 മെഗാവാട്ടിനും ഓഫ് പീക്ക് സമയത്ത് 900 മെഗാവാട്ടിനുമാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

error: Content is protected !!