
യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും കൊല്ലം റെയിൽവേ കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് നടന്ന ചടങ്ങിൽ സംസ്ഥാന തൊഴിൽ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.. ഫ്രണ്ട്‌സ് ഓൺ റെയിൽസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

FoR ന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ യോഗം വിലയിരുത്തി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അരുൺ കുമാർ, ജനറൽ സെക്രട്ടറി ലിയോൺസ്.ജെ , ട്രഷറര്‍ ദിനേശ് എന്നിവർ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ മെമു സർവീസുകൾ വേണമെന്നും 16 കാർ മെമു പരിഗണിക്കണമെന്നും എല്ലാ ദിവസവും മെമു സർവീസുകൾ വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ ഡി റിസേർവ്ഡ് കോച്ചുകളും , എല്ലാ ട്രെയിനിലും ലേഡീസ് കോച്ചുകൾ ഉറപ്പാക്കണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു

നിലവിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എൽഎച്ച് ബി കോച്ചുകൾ നിലവിൽ വന്നപ്പോൾ ഒഴിവാക്കിയ ഐ.സി.എഫ് റേക്കുകൾ ഉപയോഗിച്ച് തിരക്കേറിയ സമയങ്ങളിൽ എറണാകുളത്തു നിന്നും ആലപ്പുഴ വഴിയും കോട്ടയം വഴിയും തിരുവനന്തപുരത്തേക്കും തിരിച്ചും കൂടുതൽ സർവീസ് ആരംഭിക്കണമെന്ന് സംഘടനയുടെ ആവശ്യപ്പെട്ടു. വേണാടിലെ തിരക്കുകൾക്ക് അടിയന്തിര പരിഹാരമായി ദീൻ ദയാൽ കോച്ചുകൾ അനുവദിച്ച നടപടി സ്വാഗതാർഘം ആണെന്നും എന്നാൽ അഞ്ചടിയിലേറെ ഉയരമുള്ള, ചവിട്ടുപടിയില്ലാത്ത ലാഗേജ് റേക്കുകളിൽ ഓരോ കോച്ചിലും 110 യാത്രക്കാർ കയറിയിരിക്കണമെന്ന റെയിൽവേയുടെ പ്രസ്താവന ഏറെ അപലപനീയമാണെന്നും യോഗം വിലയിരുത്തി.














Leave a Reply