Advertisement

ആവേശമായി BSNL തിരുവനന്തപുരം മിനി മാരത്തൺ

26-ാം വാർഷികത്തോടനുബന്ധിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL), കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവുമായി സഹകരിച്ച് മിനി മാരത്തോൺ സംഘടിപ്പിച്ചു. തിരുവനന്തപുരം പിഎംജി ജങ്ഷന് സമീപമുള്ള ബിഎസ്എൻഎൽ കേരള സർക്കിൾ ഓഫീസിൽ നിന്നു തുടങ്ങി, അതേ കേന്ദ്രത്തിൽ അവസാനിച്ച ആവേശകരമായ അഞ്ച് കിലോമീറ്റർ മാരത്തോണിൽ അ‌റുനൂറോളം പേർ പങ്കെടുത്തു.

പത്മശ്രീ – അർജുന പുരസ്കാര ജേതാവ് കെ.എം. ബീനാമോൾ ഫ്ലാഗ് ഓഫ് ചെയ്തു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അനുകുമാരി ഐഎഎസും സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ ഐഎഎസും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


8–14 വയസ്സ് വിഭാഗത്തിൽ നിഹാൻ മുഹമ്മദ് ഒന്നാം സ്ഥാനവും ജോയൽ ജോൺ രണ്ടാം സ്ഥാനവും വിൻസൺ റോയ് മൂന്നാം സ്ഥാനവും നേടി. 15–45 വയസ്സ് പുരുഷ വിഭാഗത്തിൽ കരൺ സിങ് ഒന്നാമതെത്തി. സെൽജിൻ രണ്ടാമതും സോനാരം ഹെസ്സ മൂന്നാമതുമെത്തി. വനിതാ വിഭാഗത്തിൽ രേഷ്മ ഗോമസ് ഒന്നാം സ്ഥാനവും റയാൻ എച്ച് രണ്ടാം സ്ഥാനവും ബബിത എസ് മൂന്നാം സ്ഥാനവും നേടി.

45 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ എസ്. നായർ ഒന്നാമതെത്തിയപ്പോൾ ബിജു എസ്.എൽ രണ്ടാം സ്ഥാനവും ബെൻറോയ് എസ്.എസ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ സോയ സിയ ഒന്നാം സ്ഥാനവും രേവതി രണ്ടാം സ്ഥാനവും പ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2,000 രൂപയും സമ്മാനമായി നൽകി.

 

‘റൺ ടുഗെതർ വിത്ത് ഹമാരാ ബിഎസ്എൻഎൽ’ എന്ന സന്ദേശവുമായാണ് മാരത്തോൺ സംഘടിപ്പിച്ചത്. ശാരീരികക്ഷമത, ഐക്യം, സാമൂഹിക കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിഎസ്എൻഎല്ലിന്റെയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെയും സഞ്ചാർ സാഥി, കോൾ ബിഫോർ യു ഡിഗ് (CBuD) സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും മാരത്തോൺ ലക്ഷ്യമിടുന്നു.



ബിഎസ്എൻഎൽ കേരള സർക്കിളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിജിഎം സജികുമാർ ഐടിഎസ്, പി.ജി. നിർമൽ ഐടിഎസ്, ജിതേന്ദ്ര പ്രകാശ് ഐടിഎസ്, രമേഷ് രാജ് ഐടിഎസ് എന്നിവർ നേതൃത്വം നൽകി. വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഡിജി ഷാജി ടി.പി. ഐടിഎസിന്റെ നേതൃത്വത്തിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സഹകരണവും പരിപാടിക്കു ലഭിച്ചു.

ബിഎസ്എൻഎൽ എജിഎം മഞ്ജുഷ മേരി മാത്യു അധ്യക്ഷയായ സംഘാടക സമിതിയിൽ ശ്രീജിത്ത് എസ്.വി. (എസ്ഡിഇ), ബിജു (ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ), സുനിൽ ശിവൻ, ശ്രീകേഷ്, എജിഎം അരവിന്ദ് എം. എന്നിവർ അംഗങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!