Advertisement

കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്

കടയ്ക്കാവൂർ : നിലയ്ക്കാമുക്ക് സിദ്ധിവിലാസത്തിൽ ഷാൻ–അനീഷ ദമ്പതികളുടെ മകൾ സിദ്ദിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ട്യൂഷൻ സെന്ററിന്റെ വിനോദയാത്രയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ വിലക്കുണ്ടായിരുന്നതായി അടുത്ത ബന്ധുക്കൾ പറഞ്ഞു.

ഞായറാഴ്ച രാത്രി 8.40ഓടെയാണ് സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ അമ്മ കത്രിക ഉപയോഗിച്ച് കയർ മുറിച്ചുമാറ്റി കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

തുടർ നിയമനടപടികൾക്കായി കടയ്ക്കാവൂർ പൊലീസ് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!