
വർക്കല: വർക്കല നഗരസഭ 25-ാം വാർഡിലെ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത സമൂഹം ലക്ഷ്യമിട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ഒക്ടോബർ 10-ന് നടന്ന പരിപാടിയുടെ ഭാഗമായി ജാഗ്രതാ സമിതി യോഗവും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു.

വാർഡ് കൗൺസിലർ പ്രേകുമാരി അധ്യക്ഷത വഹിച്ചു. വിമൻ ഫെസിലിറ്റേറ്റർ അനു സുനിൽ സ്വാഗതം ആശംസിച്ചു.

നാവായിക്കുളം റേഞ്ച് ഓഫീസർ ഷിജിന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.














Leave a Reply