Advertisement

മുത്താനയിൽ വിറക് കഷണം കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു; പ്രതി പോലീസ് കസ്റ്റഡിയിൽ

മുത്താന: വിറക് കഷണം കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മുത്താന അക്കരക്കോണം സ്വദേശി സുജിത്ത് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുത്താന സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം സുജിത്തും ബിനുവും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. തർക്കത്തെക്കുറിച്ച് സംസാരിക്കാനായി സുജിത്ത് ബിനുവിന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെവെച്ച് വീണ്ടും തർക്കമുണ്ടായതിനെത്തുടർന്ന് ബിനു സമീപത്ത് കൂട്ടിയിട്ടിരുന്ന വിറക് കഷണം ഉപയോഗിച്ച് സുജിത്തിനെ അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!