Advertisement

ലീഗൽ മെട്രോളജി വകുപ്പിന്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ കൃത്യമായ അളവും തൂക്കവും ഉറപ്പുവരുത്തുന്നതിനുമായി ലീഗൽ മെട്രോളജി വകുപ്പിലേക്ക് സർക്കാർ അനുവദിച്ച 7 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കനകക്കുന്ന് കൊട്ടാരവളപ്പിൽ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിച്ചു.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഓരോ ഉപഭോക്താവിനും കൃത്യമായ അളവിലും തൂക്കത്തിലും ഉത്പ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലീഗൽ മെട്രോളജി വകുപ്പ് സജീവമായ ഇടപെടലുകളാണ് നടത്തിവരുന്നത്. വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായാണ് സർക്കാർ പുതിയതായി 7 വാഹനങ്ങൾ അനുവദിച്ചത്.

ചടങ്ങിൽ ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, അഡീഷണൽ കൺട്രോളർ കെ. ശീലൻ, ജോയിന്റ് കൺട്രോളർ പി. ശ്രീനിവാസ, വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!