തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി, അഖിൽ പാലോട്ടുകോണം എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൗൺസിലർക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.

കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിൽ ബിജെപി പ്രവർത്തകർ പങ്കെടുത്തു.















Leave a Reply