Advertisement

പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; വെടിപൊട്ടിയത് സഹപാഠി കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്ന്

പാലക്കാട് തൃത്താല പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയില്‍ സഹപാഠിയുടെ വെടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ക്ലാസിലേക്ക് നാടന്‍ തോക്ക് കൊണ്ടുവന്നത്. ഇതില്‍നിന്നാണ് സഹപാഠിക്ക് വെടിയേറ്റത്.

രാവിലെ 11:45 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് കൊണ്ടുവന്ന നാടന്‍ തോക്ക് സഹപാഠികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

രണ്ടുതവണ വെടി പൊട്ടി എന്നാണ് വിവരം. ഇതില്‍ ഒരെണ്ണം സഹപാഠിയുടെ തോളില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃത്താല പൊലീസ് സ്‌കൂളില്‍ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!