1 min read

വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്ന് നിർദ്ദേശം; ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ വി ഡി സതീശൻ

ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് വി ഡി സതീശൻ നിർദ്ദേശം പൊതുഭരണ വകുപ്പിന് നൽകി. വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് സതീശന്റെ നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മൊടി പിടിപ്പിക്കേണ്ടെന്ന് സതീശൻ നിർദ്ദേശം നൽകി. പിണറായി വിജനയൻ സര്‍ക്കാരിന്‍റെ പത്ത് വര്‍ഷക്കാലം ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. […]

1 min read

ക്ലിഫ് ഹൗസ് മാർച്ച്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു. തീപ്പന്തം വലിച്ചെറിഞ്ഞ് പൊലീസിനെ കൊല്ലാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ. 28 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ വസതിയിലേക്കുള്ള എസ്എഫ്‌ഐ മാർച്ചിലും ഷാഫി പറമ്പിലിനെ തടഞ്ഞതിലും പ്രതിഷേധിച്ചായിരുന്നു നൈറ്റ് മാർച്ച്. പന്തവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത് പൊലീസിന് നേരെ വലിച്ചെറിയുകയായിരുന്നു. പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. മ്യൂസിയം എസ്‌ഐയെ പരാതിക്കാരനാക്കിയാണ് നടപടി. ‌

error: Content is protected !!