1 min read
അഹമ്മദാബാദ് വിമാന ദുരന്തം; 275 പേർ മരിച്ചു, 241 യാത്രക്കാർ, 34 പ്രദേശവാസികൾ; ഔദ്യോഗിക കണക്ക്
എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. വിമാനം ജനവാസ മേഖലയിലാണ് തകർന്നു വീണത്. ദുരന്തത്തിൽ 34 പ്രദേശവാസികളും മരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ പറയുന്നു. ജൂൺ 12നാണ് അപകടമുണ്ടായത്. മരണ സംഖ്യയെക്കുറിച്ചു ഔദ്യോഗിക പ്രഖ്യാപനം ആദ്യമായാണ് വരുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗിക കണക്കുകൾ പുറത്തുവിടു എന്നു കേന്ദ്ര സർക്കാർ നേരത്തെ […]
