പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം : പ്രതി പിടിയിൽ
വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ



ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 

തിരുവനന്തപുരം പഞ്ചിയൂർ ഋഷിമംഗലം ചിറക്കുളം കോളനിയിൽ   തമ്പാനൂർ തൈക്കാട് രാജാജി നഗറിന് സമീപം വള്ളിയപ്പൻ റോഡിൽ താമസിക്കുന്ന അനിൽകുമാർ (44) ആണ് അറസ്റ്റിൽ ആയത്.

റിട്ടയേർഡ് കെഎസ്ആർടിസി   ഓ പത്മനാഭറാവുവിന്റെ വീട്ടിൽ വ്യാഴാഴ്ച പകലാണ് മോഷണം നടന്നത്. രാവിലെ 8 30ന് പത്മനാഭ രാവും ഭാര്യ സ്വയം പ്രഭയും വീട് പൂട്ടി കരമനയിലേക്ക് പോയിരുന്നു.

വൈകിട്ട് 5 30ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

25 പവൻ സ്വർണാഭരണവും 1.5 ലക്ഷം രൂപയും നഷ്ടമായ എന്നാണ് പത്മനാഭ റാവു നൽകിയ പരാതിയിൽ പറയുന്നത്.

മോഷണം നടന്ന വീട്ടിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും  സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.  അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!