ബംഗളൂരു: കൊറിയറിൽ വന്ന ഹെയർഡ്രയർ പൊട്ടിത്തെറിച്ച് കര്‍ണാടക സ്വദേശിനിയുടെ ഇരു കൈകളും അറ്റു.





ബാഗല്‍കോട്ട് ജില്ലയിലെ ഇൽക്കലിൽ ബസവരാജേശ്വരി എന്ന യുവതിക്കാണ് അപകടമുണ്ടായത്. അയല്‍വാസിയുടെ പേരിൽ വന്ന കൊറിയർ വാങ്ങി പ്രവർത്തിപ്പിച്ചു നോക്കുന്നതിനിടെയായിരുന്നു സംഭവം.

പ്ലഗിൽ കുത്തിയതും ഉഗ്രശബ്ദത്തോടെ ഹെയർഡ്രയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഒൻപതു കൈവിരലുകളും ചിതറിയ നിലയിലായിരുന്നു ബസവരാജേശ്വരിയെ ആശുപത്രിയിലെത്തിച്ചത്.

മുഖത്തും സാരമായ പരിക്കേറ്റിരുന്നു. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ബസവരാജേശ്വരിയുടെ ഭര്‍തൃസഹോദരന്‍ ശിവന്‍ഗൗഡ യര്‍നാല്‍ വെളിപ്പെടുത്തിയത്

