വിദ്യാർഥികള്‍ക്ക് വാട്സ് ആപ്പിലൂടെ നോട്ട് നല്‍കുന്ന രീതിക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തി.

ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി.

കോവിഡ് കാലത്ത് ഓണ്‍ലൈൻ പഠനമായിരുന്നുവെങ്കിലും നിലവില്‍ സ്കൂളുകളില്‍ നേരിട്ടാണ് ക്ലാസുകള്‍ നടത്തിവരുന്നത്.

വിദ്യാർഥികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ല. വിദ്യാർഥികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിർദേശിച്ചു.

ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്കൂളുകളില്‍ ഇടവിട്ട് സന്ദർശനം നടത്തണം. പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി വിദ്യാർഥികള്‍ക്ക് അമിതഭാരവും പ്രിന്‍റ് എടുത്ത് പഠിക്കുമ്ബോള്‍ സാമ്ബത്തിക ചെലവേറുന്നതായും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.


ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മീഷൻ അംഗം എൻ. സുനന്ദ നല്‍കിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർഡിഡിമാർക്കും സ്‌കൂള്‍ പ്രിൻസിപ്പല്‍മാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!