ഡൽഹിയിൽ 2 സ്കൂളുകൾക്ക് ബോംബ് ഭീഷണി.

ന്യൂഡൽഹി∙ ഡൽഹിയിൽ 2 സ്കൂളുകൾക്ക് ബോംബ് ഭീഷണി. ആർകെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയ്ക്കു നേരെയാണ് ബോംബ് ഭീഷണി. ഇ–മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളെ സ്കൂള്‍ അധികൃതർ തിരികെ വീട്ടിലേക്ക് അയച്ചു.

രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ടുമാസത്തിനു ശേഷമാണ് വീണ്ടും സമാന സംഭവം അരങ്ങേറുന്നക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!