നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ നിർണായക കണ്ടെത്തൽ.

തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ നിർണായക കണ്ടെത്തൽ. അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇതിലാണ് കൂടുതൽ വിവരണങ്ങൾ പരാമർശിച്ചിരിക്കുന്നത്.

തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

20ഓളം പരിക്കുകളാണ് അമ്മുവിൻറെ ശരീരത്തിൽ ഉണ്ടായിരുന്നത്. മാത്രമല്ല വീഴ്ചയിൽ കാൽമുട്ടുകൾക്കും കൈത്തണ്ടയ്ക്കും പരിക്കേൽക്കുകയും വിരലുകൾക്ക് പൊട്ടലും ഉണ്ടായി.

കൂടാതെ തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ രക്തത്തിന്റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിൾ ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!