സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, റേഷൻ കിറ്റ്

ന്യൂഡൽഹി∙ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ എഎപിയെയും ബിജെപിയെയും മറികടക്കാൻ വമ്പൻ തന്ത്രങ്ങളുമായി ഡൽഹി കോൺഗ്രസ്.

ഇന്നു മുതൽ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും അണിനിരത്തി വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഇന്ന് ഡൽഹിയിൽ പ്രധാന പ്രഖ്യാപനങ്ങൾ നടത്തും.

കർണാടകയിലും തെലങ്കാനയിലും വിജയം കണ്ട രീതിയിൽ, ഘട്ടം ഘട്ടമായി വാഗ്ദാനങ്ങൾ അവതരിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഓരോ ദിവസങ്ങളിലായി വാഗ്ദാനങ്ങൾ അവതരിപ്പിക്കുമെന്നും കോൺഗ്രസ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!