
വർക്കല: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വൽകരണം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ 30 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർഥം സംഘടിപ്പിക്കുന്ന
സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് തലസ്ഥാന ജില്ലയിൽ ഗംഭീര വരവേല്പ്. മൈതാനം ധന്യ സൂപ്പർ മാർക്കറ്റിന് സമീപം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എംകെ യൂസഫ്, സിഐടിയു വർക്കല ഏരിയ സെക്രട്ടറി വി സത്യദേവൻ, ഷോപ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ജി വിജയകുമാർ, വൈസ് പ്രസിഡന്റ് എംപി ശശിധരൻ നായർ തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിച്ചു. ചെണ്ടമേളം , മുത്തുക്കുട, തെയ്യം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എംകെ യൂസഫ് അധ്യക്ഷനായി. സിഐടിയു വർക്കല ഏരിയ സെക്രട്ടറി വി സത്യദേവൻ സ്വാഗതം പറഞ്ഞു. ഷോപ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. പി സജി ജാഥാ ക്യാപ്റ്റനും അഡ്വ: എസ് കൃഷ്ണ മൂർത്തിയാണ് ജാഥാ മാനേജരുമാണ്. മുൻ എംഎൽഎമാരായ ടി വി രാജേഷ്, എം ഹംസ,കെ പി അനിൽകുമാർ , പി പി
ഹർഷകുമാർ, കവിതാസാജൻ, എജെ സുക്കാർണോ എന്നിവരാണ് ജാഥാംഗങ്ങൾ. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ നന്ദി പറഞ്ഞു.

