മാന്തറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം

മാന്തറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2025 ഫെബ്രുവരി 20 മുതൽ 26 വരെ നടക്കും.

എല്ലാദിവസവും രാവിലെയും വൈകുന്നേരവും തോറ്റംപാട്ടും ഭാഗവത പാരായണവും ഉണ്ടാവും, രാത്രി എട്ടിന് വിളക്കും നടക്കും.

ഫെബ്രുവരി 20ന് രാത്രി ഏഴിന് തിരുവാതിര കളി, രാത്രി എട്ടിന് കരോക്കെ ഗാനമേള – തിരുവനന്തപുരം ഗന്ധർവ്വ സംഗീതം ഓർക്കസ്ട്ര അവതരണം.

21ന് രാത്രി എട്ടിന് നാടൻപാട്ടും നാടൻ കലാരൂപങ്ങളും – ചാലക്കുടി ഉണർത്ത് ഫോക് ബാൻഡ് അവതരണം.

22ന് രാത്രി എട്ടിന് നാടകം- അമ്മ മഴക്കാറ് – വടകര വരദ അവതരണം. 23ന് രാത്രി ഏഴിന് തിരുവാതിരകളി, എട്ടിന് കഥാപ്രസംഗം – ചിറക്കര സലിംകുമാറിന്റെ അനീസ്യ.

24ന് രാവിലെ ഏഴിന് ശിവപുരാണ പാരായണം, രാത്രി എട്ടിന് ഗാനമേള – തൊടുപുഴ ലോഗോ ബീറ്റ്സ് അവതരണം.

25ന് രാത്രി 7.30ന് കൈകൊട്ടിക്കളി, ഒമ്പതിന് മേജർ സെറ്റ് കഥകളി- സന്താനഗോപാലം, ദക്ഷിയാഗം – നവരംഗം കഥകളി യോഗം, കൂട്ടിക്കട, കൊല്ലം.

26 ന് രാവിലെ ഏഴിന് ശിവപുരാണ പാരായണം, 7.30 ന് തോറ്റംപാട്ട്, എട്ടിന് ഉരുൾ, 8.30ന് തുലാഭാരം, 8.45ന് ഓട്ടൻതുള്ളൽ, 11ന് ശ്രീരുദ്ര സൂക്താഭിഷേകത്താൽ ജലധാര, തുടർന്ന് പറയിടൽ, വൈകുന്നേരം മൂന്നിന് ആറാട്ട് എഴുന്നള്ളത്ത്, 4.30ന് ഓട്ടൻതുള്ളൽ, 5.45ന് കെട്ടുകാഴ്ച- എടുപ്പ് കുതിര , രാത്രി ഏഴിന് അവാർഡ് ദാനം, 7.30ന് നാദസ്വരം, ഒമ്പതിന് നാടകം- ഉത്തരം ശരിയാണ് – അവതരണം ശാരിക, ആലുവ, 12ന് സേവയും വിളക്കും, രാത്രി രണ്ടിന് ശാലു മേനോൻ നയിക്കുന്ന നൃത്തനാടകം – രൗദ്ര മൂഖി – അവതരണം ജയകേരള നൃത്ത കലാലയം, ചങ്ങനാശ്ശേരി.

