24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി.

തിരുവനന്തപുരം ∙ കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്നു രാത്രി 12ന് അവസാനിക്കും.

മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡിങ് സെന്ററുകളും മത്സ്യച്ചന്തകളും നിശ്ചലമാണ്. രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ സംയുക്ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കും.

പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരളത്തിലെ ജനതയെ വെല്ലുവിളിച്ചാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്ത് മണൽ ഖനനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നു കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടി.എൻ.പ്രതാപൻ, പി.പി.ചിത്തരഞ്ജൻ എംഎൽഎ, ചാൾസ് ജോർജ് എന്നിവർ പറഞ്ഞു. മാർച്ച് 12ന് മത്സ്യത്തൊഴിലാളികളുടെ പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!