തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം. വെളുപ്പിന് 1. 30ന് ആയിരുന്നു സംഭവം. ആളപായമില്ല. ക്ഷേത്രത്തിനുള്ളിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന ഓലപ്പന്തലിനാണ് തീ പിടിച്ചത്.


ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് തീ അണച്ചു. വർക്കല നിന്ന് ഫയർഫോഴ്സും എത്തിയിരുന്നു. ക്ഷേത്രത്തിൽ രാത്രി ഒരു മണിക്ക് നടന്ന വിളക്കിനെ തുടർന്ന് ചെറിയതോതിലുള്ള, ചൈനീസ് പടക്കങ്ങൾ കൊണ്ടുള്ള വെടിക്കെട്ട് നടത്തിയിരുന്നു.


ഇതിൽനിന്ന് തെറിച്ചുവീണ തീപ്പൊരിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ക്ഷേത്രോത്സവത്തിന് മാത്രമായി സാധാരണ ഉണ്ടാക്കാറുള്ളതാണ് ഓലപ്പന്തൽ.

