കൊച്ചിയിൽ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ്‌ ഹംസയും പിടിയിൽ

കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ്‌ ഹംസയുമാണ് പിടിയിലായത്.

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്സ്സൈസിനോട് സമ്മതിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലായത്. 506-ാം നമ്പര്‍ ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയത്.

സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലാകുന്നത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു എക്‌സൈസിന്റെ പരിശോധന നടന്നത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്‌സൈസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!