‘ഇടയ്ക്കിടയ്ക്കുള്ള തിരഞ്ഞെടുപ്പ് ശല്യം, വലിയ ബുദ്ധിമുട്ടാണ്’: സുരേഷ് ഗോപി

ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പ് വരിക എന്ന് പറഞ്ഞാല്‍ ഒരു പൗരന്‍ എന്ന നിലയില്‍ തനിക്ക് ശല്യം പോലെയാണ് തോന്നാറുള്ളതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഈര്‍ക്കിലിപ്പാര്‍ട്ടികളുടേയും സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടേയും അടക്കം എണ്ണം കൂടി. എല്ലാവരും കൂടി വീടുകള്‍ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം 50-55 ദിവസങ്ങളാണ് അടിച്ചേല്‍പ്പിക്കപ്പെട്ടത്. പ്രചാരണത്തിനുള്ള ദിവസം ചുരുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

മൂന്ന് വര്‍ഷം മൂന്ന് തിരഞ്ഞെടുപ്പുകള്‍ വരുന്നതോടുകൂടി മൂന്ന് പിരിവുകള്‍ വരികയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കച്ചവടക്കാരെ സമ്മതിക്കണം. കൃത്യമായി പിരിവ് കൊടുത്തില്ലെങ്കില്‍ മുറുക്കാന്‍ കടക്കാരന് പോലും ഭീഷണിയുണ്ടാകും. രാജ്യം മുഴുവന്‍ ഒറ്റ തിരഞ്ഞെടുപ്പാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!