ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കരുതെന്ന് നിര്‍ദേശം. ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാര്‍ണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് സാധാരണ ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിര്‍ദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ടാണ് ഇത്തരം വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം.

കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്റെ പേരില്‍ നിന്ന് ഗവര്‍ണര്‍ മാറ്റണമെന്ന ഉത്തരവും പുറത്തുവന്നു. ഗവര്‍ണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തില്‍ കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് പേരെന്നാണ് പരാതിയിലുള്ളത്.

ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ഫോര്‍ട്ട് കൊച്ചി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയത്.നാടകത്തില്‍ രാഷ്ട്രീയമില്ലെന്നും നാടകം ഇന്ന് അവതരിപ്പിക്കില്ലെന്നുമാണ് കൊച്ചി നാടക മേഖല സമിതിയുടെ തീരുമാനം. ഇതിന് മുമ്പും ഇതേ നാടകം പല വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

