ശിവഗിരി: തീര്‍ത്ഥാടന മഹാമഹത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നായ തീര്‍ത്ഥാടക ഘോഷയാത്രയില്‍ പീതാംബരധാരികളായ പതിനായിരങ്ങള്‍ അണിചേരും. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഭക്തര്‍ ‘ഓം നമോ നാരായണായ’ നാമജപത്തോടെ ഘോഷയാത്ര ഭക്തിസാന്ദ്രമാക്കും. അലങ്കരിച്ച ഗുരുദേവ റിക്ഷ ഒപ്പമുണ്ടാകും.

വര്‍ഷത്തില്‍ അപൂര്‍വ്വവേളകളില്‍ മാത്രമാവും ഗുരുദേവ റിക്ഷ ശിവഗിരിക്ക് പുറത്ത് ദര്‍ശിക്കാനാവുക. മഹാസമാധിയില്‍ നിന്നും എഴുന്നള്ളിച്ച് ശിവഗിരി പ്രാന്തം, മൈതാനം റെയില്‍വേ സ്റ്റേഷനു മുന്നിലെത്തി തിരികെ മഹാസമാധിയില്‍ സമാപിക്കും. സേവനം യു.എ.ഇ. ഗുരുദേവ സൊസൈറ്റി ബഹറിന്‍, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ബഹറിന്‍, കുവൈറ്റ് സാരഥി എന്നിവിടങ്ങളില്‍ നിന്നുള്ള ധര്‍മ്മപതാകകള്‍ ഘോഷയാത്രയുടെ മുന്നില്‍ ഉണ്ടാകും.

