ഒക്ടോബർ 29ന് യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒക്ടോബർ 29ന് പഠിപ്പ്മുടക്ക്.യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. 29 ബുധൻ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ ദിവസം ജില്ല ആസ്ഥാനങ്ങളിൽ പ്രതിഷേധവും നടക്കും. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ സിപിഐയും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. അതിനിടെ സിപിഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയിരുന്നു, എന്നാല്‍ ഇതും വിഫലമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!