ശബരിമലയിൽ നെയ്യ് വില്പന ക്രമക്കേട്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ആടിയ നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. സുനിൽ കുമാറിനെ ആണ് പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പ്രത്യേക സംഘത്തെ വെച്ച് സംഭവം അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും 34 ഓളം പേരെ കേസിൽ പ്രതിചേർത്തതും. വിജിലൻസ് SP യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തിയത്.

കേസിൽ 13 -ാം പ്രതിയാണ് സുനിൽ കുമാർ. കീഴ്‌ശാന്തിയായ ഇയാൾ ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് എത്തിയത്. ആടിയ നെയ്യ് വിൽപ്പന നടത്തുന്ന കൗണ്ടറിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ഇയാൾ ചട്ടവിരുദ്ധമായി ക്രമക്കേട് നടത്തിയത്. ദേവസ്വം വിജിലൻസ് ക്രമക്കേടിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!