എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന് പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു.

ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതുകൊണ്ട് തന്നെ എ പ്ലസ് കാരുടെ എണ്ണം കുറയാനാണ് സാധ്യത.

99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ സൈറ്റുകളിലും സംസ്ഥാന ഐ ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നന്പറിലും ഫലം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!