പ്രശസ്‌ത കഥാകാരി കെ.ആർ. മല്ലിക അന്തരിച്ചു
1 min read

പ്രശസ്‌ത കഥാകാരി
കെ.ആർ. മല്ലിക അന്തരിച്ചു



തിരുവനന്തപുരം: പ്രശസ്ത കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ്‌ റീഡറുമായ
കെ.ആർ മല്ലിക (72) അന്തരിച്ചു.
പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌ 4ന്‌ തൈക്കാട്‌ ശാന്തി കവാടത്തിൽ.

സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അംഗമാണ് കെ.ആർ മല്ലിക.  ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്ററും
എസ്. ജെ.യു.കെ  മുൻ തിരുവനന്തപുരം
ജില്ലാ പ്രസിഡൻ്റുമായ കെ.പി രവീന്ദ്രനാഥിൻ്റെ ഭാര്യയാണ്. മക്കൾ: നിമ ആർ നാഥ്‌, കെ ആർ നിശാന്ത്‌. മരുമകൻ: ജി പ്രവീൺ.
കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം നേടിയ മല്ലികയ്‌ക്ക്‌ രണ്ടുതവണ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു. ഭാരത്‌ഭവൻ ഏർപ്പെടുത്തിയ വിവർത്തന പുരസ്‌കാരവും നേടിയിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.
നാവ്‌, സമാന്തരം, മായാമാളവഗ‍ൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവ പ്രധാന കൃതികൾ.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലത്ത് ദേശാഭിമാനി യൂണിറ്റിൽ ചെല്ലുമ്പോൾ പലപ്പോഴും മല്ലിക ചേച്ചിയെ കണ്ട് സംസാരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!