കളക്ടറേറ്റിലെ ജീവനക്കാർക്കായി സെൻസസ് 2027ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി അധ്യക്ഷത വഹിച്ചു.



സെൽഫ് എന്യൂമറേഷൻ സംബന്ധിച്ച് ജീവനക്കാരിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം. സബ് കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയ് ദിനേശ് എന്നിവരും ക്യാമ്പയിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ വീടുകളുടെ ഘടന, വാഹനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്.

സെൽഫ് എന്യൂമറേഷൻ ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്കായി വരും ദിവസങ്ങളിൽ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും സമാനമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് കളക്ടർ അറിയിച്ചു. എ.ഡി.എം. നിസ, അഡീഷണൽ ഡിസ്ട്രിക്ട് സെൻസസ് ഓഫീസർ അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.

