ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു

മേയ് 17 -അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു. രാവിലെ 8:00 മണിക്ക് മൈതാനം ജംഗ്ഷനിൽ നിന്നും പുത്തൻചന്ത വരെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. “നമ്മുടെ രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുക, അത് നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക ” എന്ന ആശയം ഉയർത്തിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം  ആശുപത്രി സെക്രട്ടറി ശ്രീമദ് സ്വാമി ഋതംബരാനന്ദ  നിർവ്വഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി എസ് സ്വാഗതം ആശംസിച്ചു സംസാരിച്ചു.

രാവിലെ വര്‍ക്കല മൈതാനത്ത് നിന്നും ആരംഭിച്ച വാക്കത്തോൺ 8.30 ന് ആശുപത്രി അങ്കണത്തിൽ എത്തി ചേര്‍ന്നു.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഴ്സിംഗ് സൂപ്രണ്ട് ബീനാ ബി സ്വാഗതം അര്‍പ്പിച്ചു

മെഡിക്കൽ ഡയറക്ടര്‍ ഡോക്ടർ നിഷാദ് എസ് കെ ഹൈപ്പൻഷൻ എതിരെയുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

 

കൃത്യതയാർന്ന രക്തസമ്മർദ്ദം എങ്ങനെ പരിശോധിക്കാം എന്നതിനെ കുറിച്ച് ഡോക്ടർ അലീഷാ ക്ലാസ്സ് നല്‍കി.

കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ സ്കിറ്റ് ചടങ്ങിൽ ശ്രദ്ദേയമായി. പ്രിവൻഷൻ ഓഫ് ഹൈപ്പർടെൻഷൻ എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ ഓഫ് നേഴ്സിങ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് ‘സംഘടിപ്പിച്ചു .

എച്ച് ആർ മാനേജർ വിപിൻ രാജ് കൃതജ്ഞത പറഞ്ഞു. ആശുപത്രിയിലെത്തിയവർക്ക് ഹൈപ്പർടെൻഷൻ ദിനാചരണത്തിൻ്റെ ഭാഗമായി സൗജന്യ രക്തസമ്മർദ്ദ പരിശോധനയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!