Advertisement

കത്തിൽ നടപടിയെടുക്കും; തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കാൻ’

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അതില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്ന് സുധാകരന്‍ പറഞ്ഞു.

പൊലീസ് തലപ്പത്തുള്ളവരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഗതിയെന്താണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോടെ വ്യക്തമായി.

പൂരം കലക്കി എന്നതില്‍ സിപിഐക്ക് എതിരഭിപ്രായം ഉണ്ടാകില്ല. വെടിക്കെട്ട് മാത്രമല്ല ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള എഴുന്നള്ളിപ്പ് അലങ്കോലപ്പെടുത്തിയതും ജനങ്ങള്‍ക്കുനേരെ ലാത്തിവീശിയതും എല്ലാം പൂരം കലക്കുന്നതിന്റെ ഭാഗമായി നടന്ന ആസൂത്രിതവും ബോധപൂര്‍വവുമായ ഇടപെടലുകളാണ്.

പൂരം കലക്കിയതില്‍ വസ്തുത പുറത്ത് വരണമെങ്കില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!