മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചേലക്കരയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കും. കൊണ്ടാഴി , പഴയന്നൂര്‍ , തിരുവില്വാമല എന്നിവടങ്ങളില്‍ ഇന്ന് എല്‍ഡിഎഫിന്റെ പഞ്ചായത്ത്തല റാലിയും പൊതുയോഗവും സംഘടിപ്പിക്കും.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പൊതു യോഗങ്ങളില്‍ ഉണ്ടായ വന്‍ ജനസഞ്ചയം ഇടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഇന്ന് ചേലക്കരയില്‍ നടക്കും.

പാലക്കാട് തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടം കടക്കുകയാണ്. കെപിഎം ഹോട്ടലിലെ റെയ്ഡും കള്ളപ്പണ വിവാദവും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെയാണ് നേതാക്കള്‍ മൂന്നുദിവസമായി മുന്നോട്ടുപോകുന്നത്.



















Leave a Reply