കൊല്ലത്ത് പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു.
പാരിപ്പള്ളി പരവൂർ റൂട്ടിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്ററിൽ ആയിരുന്നു സംഭവം. ഇന്ന് രാവിലെ മുത്താന സ്വദേശിനിയും കെട്ടിടം ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന അക്ഷയ ജീവനക്കാരിയായ 35 വയസ്സുള്ള നദീറയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നദീറയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് റഹീം അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരെ ഭയപ്പെടുത്തി അവിടെ നിന്ന് ഓടി 400 മീറ്റർ അകലെയുള്ള ഉള്ള കിണറ്റിലെ മൂടി ഇളക്കി കയ്യിൽ ഇരുന്ന കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുത്ത ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇവർ തമ്മിൽ കടുത്ത കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. നദീറയുടെ കാലുകൾ തല്ലിയൊടിച്ച കേസിൽ റഹീം ജയിലിലായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീമെന്നാണ് പുറത്തുവരുന്ന വിവരം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. കൊല്ലം എസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. സംഭവസ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാർ സി എ ,ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാന്ത് ആണ് കിണറ്റിൽ നിന്നും മുതദേഹം പുറത്തെടുത്തത്. രണ്ടു പേരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി
വാര്‍ത്ത കാണാം 👇🏻
https://fb.watch/n7Q811p8xm/?mibextid=Nif5oz


















Leave a Reply